ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്
ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. സംഭവ സമയത്ത് ആന്റണിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ ട്രാക്ക് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്
പന്തയം ജയിക്കാനായി ട്രെയിനിന് മുകളില്‍ കയറി; ഇടപ്പള്ളിയില്‍ 17കാരന് ഗുരുതര പൊള്ളലേറ്റു

ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രമായിരുന്നു. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആന്റണിയ്ക്ക് 85%ത്തിന് മുകളില്‍ പൊള്ളലേറ്റിരുന്നു. അപകടം സംഭവിച്ച ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. മരിച്ച ആന്റണി ജോസ് തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com