ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ

സംഭവത്തെ തുടർന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു
ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ

തിരുവനന്തപുരം: ജൂലൈ നാല് മുതല്‍ ഏഴ് വരെ ലുലുമാളിൽ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. തിരുവനന്തപുരം ലുലു മാളിലാണ് മോഷണം നടന്നത്. ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ഒമ്പത് പേരിൽ ആറ് പേർ പ്രായപൂര്‍ത്തിയാകാത്തവരാണ്. മാളിൽ നിന്നും വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

ഓഫർ സെയിലിനിടെ ലുലുമാളിൽ നിന്ന് മോഷ്ടിച്ചത് ആറ് ഐ ഫോണുകൾ; ഒമ്പത് പേ‍ർ പിടിയിൽ
നാരായണ മൂർത്തിയുടെ ഒരാഴ്ച 70 മണിക്കൂർ ജോലിയോട് യോജിക്കുന്നു; ഒല ഉടമ

ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയിൽ ഇന്നലെയാണ് അവസാനിച്ചത്. വസ്ത്രങ്ങൾ, ഇലക്ടോണിക് ഉപകരണങ്ങൾ, ​ഗ്രോസറി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളിൽ വലിയ വിലക്കിഴിവാണ് ഉണ്ടായിരുന്നത്. ജൂലൈ നാല് മുതൽ ഏഴ്വരെ വൻ തിരക്കാണ് ലുലൂമാളിൽ അനുഭവപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com