സ്വന്തം ബൂത്തിലും പഞ്ചായത്തിലും മന്ത്രി പിന്നില്‍; മണ്ഡലത്തില്‍ മേല്‍കൈ

ചേലക്കര പഞ്ചായത്തിലും രമ്യാ ഹരിദാസിനാണ് മേല്‍കൈ. എന്നാല്‍ ചേലക്കര മണ്ഡല തലത്തില്‍ കെ രാധാകൃഷ്ണന് 5173 വോട്ടിന്റെ മേല്‍കൈ ലഭിച്ചു.
സ്വന്തം ബൂത്തിലും പഞ്ചായത്തിലും മന്ത്രി പിന്നില്‍; മണ്ഡലത്തില്‍ മേല്‍കൈ

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി കെ രാധാകൃഷ്ണന്‍ സ്വന്തം ബുത്തിലും പഞ്ചായത്തിലും പിന്നില്‍. മന്ത്രിയുടെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് ഒമ്പത് വോട്ടുകള്‍ അധികം ലഭിച്ചു. കെ രാധാകൃഷ്ണന്‍ വോട്ടു ചെയ്ത ചേലക്കര തോന്നൂര്‍ക്കര എയുപി സ്‌കൂളിലെ 75 ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹത്തിന് കിട്ടിയ വോട്ട് 299 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് കിട്ടിയത് 308 വോട്ടുമാണ്.

ചേലക്കര പഞ്ചായത്തിലും രമ്യാ ഹരിദാസിനാണ് മേല്‍കൈ. എന്നാല്‍ ചേലക്കര മണ്ഡല തലത്തില്‍ കെ രാധാകൃഷ്ണന് 5173 വോട്ടിന്റെ മേല്‍കൈ ലഭിച്ചു. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് 'പാട്ടും പാടി' ജയിച്ച മണ്ഡലമാണ് ഇത്തവണ കെ രാധാകൃഷ്ണനൊപ്പം ചേര്‍ന്നത്. 20111 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണന്റെ വിജയം. കെ രാധാകൃഷ്ണന് 4,03,447 വോട്ടും രമ്യ ഹരിദാസന് 3,83,336 വോട്ടുമാണ് ലഭിച്ചത്.

2019ല്‍ 5,33,815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. സിപിഐഎം സ്ഥാനാര്‍ത്ഥി പി കെ ബിജു അന്ന് നേടിയത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com