വാഹനങ്ങളുടെ കാലപ്പഴക്കം; കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി, കടുത്ത വണ്ടി ക്ഷാമത്തിലേക്ക് സർക്കാർ

വാഹനങ്ങളുടെ കാലപ്പഴക്കം; കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി, കട്ടപ്പുറത്താവുക സർക്കാരിന്റെ 100 കണക്കിന് വണ്ടികൾ
വാഹനങ്ങളുടെ കാലപ്പഴക്കം; കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി, കടുത്ത വണ്ടി  ക്ഷാമത്തിലേക്ക് സർക്കാർ

തിരുവനന്തപുരം: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര നിയമം സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആരോഗ്യവകുപ്പിലും പൊലീസിലും മോട്ടോര്‍ വാഹന വകുപ്പിലുമായി 100 കണക്കിന് വാഹനങ്ങള്‍ ആണ് കട്ടപ്പുറത്തുള്ളത്.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ കൂട്ടത്തോടെ സ്‌ക്രാപ്പ് ചെയ്യുന്നതോടെ വിവിധ വകുപ്പുകളില്‍ ഉണ്ടാവുക കടുത്ത വാഹന ക്ഷാമമാണ്. ആരോഗ്യ വകുപ്പില്‍ കാലാവധി പൂര്‍ത്തിയായ 868 വണ്ടികളും മോട്ടോര്‍ വാഹന വകുപ്പില്‍ 68 വാഹനങ്ങളും സ്‌ക്രാപ്പ് ചെയ്യേണ്ടിവരും. പൊലീസിലും നിരവധി വാഹനങ്ങളാണ് കട്ടപ്പുറത്താവുക.

ഇത്രയും വാഹനങ്ങള്‍ ഒന്നിച്ച് വാങ്ങാനുള്ള പണമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുമായിചര്‍ച്ച നടത്തും. ധനമന്ത്രിയുമായി ഒന്നാം ഘട്ട ചര്‍ച്ച കഴിഞ്ഞെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇത്രയധികം വാഹനങ്ങള്‍ കട്ടപ്പുറത്താക്കുന്നത്തോടെ ഈ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഡ്രൈവര്‍മാരെ എന്ത് ചെയ്യും എന്നതും വലിയ ചോദ്യ ചിഹ്നമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com