തെക്കന്കേരളത്തിലും തോരാമഴ; തീരപ്രദേശങ്ങളില് ജാഗ്രതാ നിര്ദേശം

കൊല്ലം കിഴക്കേ കല്ലടയില് തെങ്ങ് വീണ് വീട് തകര്ന്നു. ഓടിട്ട വീടിന്റെ കിടപ്പ് മുറിയും അടുക്കളയും പൂര്ണമായും തകര്ന്നു

dot image

തിരുവനന്തപുരം: തെക്കന്കേരളത്തിലും മഴ തുടരുകയാണ്. ഇടവിട്ടുളള മഴയില് പല ജില്ലകളിലും നേരിയ തോതില് മഴക്കെടുതികള് സംഭവിച്ചിട്ടുണ്ട്. പല നദികളിലും ജലനിരപ്പുയര്ന്ന സാഹചര്യത്തില് തീരപ്രദേശങ്ങളില് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്ദ്ദേശം നല്കി.

തുടര്ച്ചയായ കനത്ത മഴ തെക്കന് ജില്ലകളിലൊരിടത്തുമില്ല. പക്ഷേ, ഇടവിട്ടുളള ശക്തമായ മഴ നഗര, ഗ്രാമ, മലയോര മേഖലകളില് തുടരുകയാണ്. പലയിടത്തും ഇന്നലെ വൈകീട്ടോടെ ശമിച്ച മഴ പുലര്ച്ചെയോടെ വീണ്ടും ശക്തമാവുകയായിരുന്നു. തെക്കന്കേരളത്തിലെ ജില്ലകളില് യെല്ലോ അലേര്ട്ടാണ് നിലവിലുളളതെങ്കിലും ചിലയിടങ്ങളില് ഓറഞ്ച് അലേര്ട്ടിന് സമാനമായ മഴയാണ് ലഭിക്കുന്നത്. ഇതിനെ തുടര്ന്ന് പലയിടങ്ങളിലും നേരിയ തോതിലാണെങ്കിലും മഴക്കെടുതികളും സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വര്ക്കല പാപനാശത്ത് കുന്നിടിഞ്ഞു വീണു. കൊല്ലം കിഴക്കേ കല്ലടയില് തെങ്ങ് വീണ് വീട് തകര്ന്നു. ഓടിട്ട വീടിന്റെ കിടപ്പ് മുറിയും അടുക്കളയും പൂര്ണമായും തകര്ന്നു. വീട്ടുകാര് ഓടി മാറിയതിനാല് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ടയില്.

കോഴഞ്ചേരി, മല്ലപ്പളളി, അടൂര്, റാന്നി, തിരുവല്ല, കോന്നി താലൂക്കുകളില് കണ്ട്രോള് റൂമുകള് തുറന്നിട്ടുണ്ട്. പമ്പ, അച്ചന്കോവില്, മണിമല, കക്കാട് നദികളില് ജലനിരപ്പ് ഉയര്ന്നതിനാല് തീരനിവാസികള്ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image