വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

സമരാഗ്‌നി യാത്രയിലടക്കം സുധാകരന്‍ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുകയാണ്
വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

തിരുവനന്തപുരം: വിവാദങ്ങള്‍ മാത്രമുണ്ടാക്കുന്ന പ്രവര്‍ത്തന മികവിലാത്ത കെപിസിസി അധ്യക്ഷനാണ് കെ സുധാകരനെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തി നേതാക്കള്‍. വിഷയത്തില്‍ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നയാതായാണ് സൂചന. കെ സുധാകരനെ കൊണ്ട് പാര്‍ട്ടിയെ നയിക്കാന്‍ ആകില്ലെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍, തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ പ്രതിപക്ഷ നേതാവിനെ വി ഡി സതീശനെ മാറ്റണമെന്ന് ആവശ്യപ്പെടാനാണ് സുധാകര പക്ഷത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് സമയം ആക്ടിങ് പ്രസിഡന്റായി എം എം ഹസ്സനെ നിയോഗിച്ച് സുധാകരനെ പൂര്‍ണ്ണമായി ഈ സ്ഥാനത്ത് നീക്കാനായിരുന്നു എതിര്‍പക്ഷത്തിന്റെ നീക്കം. എന്നാല്‍, സുധാകരന്റെ ഭീഷണിയോടെ ഈ നീക്കം പാളുകയായിരുന്നു. രാഷ്ട്രീയ നിലപാട് പറയേണ്ട അവസരങ്ങളില്‍ വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ചു. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. ഇതിനുപുറമെ സമരാഗ്‌നി യാത്രയിലടക്കം സുധാകരന്‍ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം ഇപ്പോള്‍ എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുകയാണ്.

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

എ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയിലെത്തി സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിനെ കണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പലതും പറയേണ്ടി വരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 'റിപ്പോര്‍ട്ടറി'നോട് പ്രതികരിച്ചു. ഇതിനിടെ കോണഗ്രസിന് സീറ്റ് കുറഞ്ഞാല്‍ ഭരണ വിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന് ആരോപിച്ച് വി ഡി സതീശനെതിരെ നീങ്ങാനാണ് സുധാകര പക്ഷത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കെപിസിസി അധ്യക്ഷന്റെ ഉത്തരവദിത്വം മാത്രമല്ല പ്രതിപക്ഷത്തിന്റെ പരാജയമാണെന്ന വാദം സുധാകര വിഭാഗം പാര്‍ട്ടിയില്‍ ഉന്നയിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com