കിടപ്പു രോഗിയായ അച്ഛനെ വാടകവീട്ടില് ഉപേക്ഷിച്ച സംഭവം; മകന് അറസ്റ്റില്

സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു

dot image

കൊച്ചി: തൃപ്പൂണിത്തുറയില് അച്ഛനെ മകന് ഉപേക്ഷിച്ച സംഭവത്തില് മകന് അറസ്റ്റില്. മകന് അജിത്തിനെയാണ് തൃപ്പുണിത്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കിടപ്പു രോഗിയായ ഷണ്മുഖനെ മകന് അജിത്ത് വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോവുകയായിരുന്നു. സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി നിര്ദ്ദേശിച്ചിരുന്നു. ദ്യശ്യ മാധ്യമ വാര്ത്തയുടെ അടിസ്ഥാനത്തില് രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി.

തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടില് ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികന് വലഞ്ഞു. അച്ഛന് ഷണ്മുഖനെ മകന് നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മകന് അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

പരിസരവാസികള് അറിയിച്ചതിനെ തുടര്ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാര് ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന് അജിത് മുങ്ങിയതെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവത്തില് എറണാകുളം ജില്ലാ കളക്ടര് ഫോര്ട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോര്ട്ട് തേടിയിരുന്നു. തുടര്ന്ന് സീനിയര് സിറ്റിസണ് ആക്ട് പ്രകാരം കേസെടുത്തിരുന്നു.

dot image
To advertise here,contact us
dot image