ക്ലാസുകളും ചോദ്യപേപ്പറുകളും തമിഴില്‍ ഇല്ല;നിരവധി വിദ്യാര്‍ത്ഥികള്‍ തോറ്റു,സർക്കാർ ഇടപെടണമെന്നാവശ്യം

ഈ ദുരവസ്ഥ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. വിഷയത്തിൽ ഉടൻ സർക്കാർ ഇടപെടൽ വേണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്
ക്ലാസുകളും ചോദ്യപേപ്പറുകളും തമിഴില്‍ ഇല്ല;നിരവധി  വിദ്യാര്‍ത്ഥികള്‍ തോറ്റു,സർക്കാർ ഇടപെടണമെന്നാവശ്യം

പാലക്കാട്: സംസ്ഥാനത്ത് പത്താം ക്ലാസ് വരെ തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറിയിൽ ക്ലാസുകളും ചോദ്യ പേപ്പറുകളും തമിഴിൽ നൽകാത്തത് പ്രതിസന്ധിയാകുന്നു. ഇത്തവണ പാലക്കാട് മുതലമടയിലെ സർക്കാർ സ്കൂളിൽ തമിഴ് വിഭാഗത്തിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ഈ കാരണത്താൽ പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടത്. എസ്എസ്എൽസിയിൽ 80 ശതമാനത്തിൽ അധികം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ദൗർഭാഗ്യകരം. ഈ ദുരവസ്ഥ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. വിഷയത്തിൽ ഉടൻ സർക്കാർ ഇടപെടൽ വേണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാടിന്റെ തെക്കുകിഴക്കുഭാഗമായ മുതലമടയിലും പരിസരപ്രദേശങ്ങളിലും നിരവധി വിദ്യാർത്ഥികളാണ് തമിഴിൽ വിദ്യാഭ്യാസം തേടുന്നത്. എന്നാൽ ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഹയർ സെക്കൻഡറി വിഭാഗത്തിൽ എത്തുമ്പോൾ തമിഴിൽ ക്ലാസ്സുകളും ചോദ്യ പേപ്പറുകളും കിട്ടാത്തതിനാൽ ബുദ്ധിമുട്ടുകയാണ്. പത്താം ക്ലാസ് വരെ ഇംഗ്ലീഷ്, ഹിന്ദി ഒഴികെ എല്ലാ വിഷയങ്ങളും തമിഴിൽ മാത്രം പഠിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നത്. പ്ലസ്ടുവിൽ എത്തിയപ്പോൾ ക്ലാസ്സുകൾ, പഠന സാമഗ്രഹികൾ, ചോദ്യ പേപ്പറുകൾ എല്ലാം മലയാളത്തിലും ഇംഗ്ലീഷിലും മാത്രമായി. ഇതോടെ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പല വിദ്യാർത്ഥികളും പ്ലസ്ടുവിൽ ജയിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായി. വർഷങ്ങളായി മുതലമട, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വണ്ണാമട പ്രദേശങ്ങളിലെ തമിഴ് വിദ്യാർത്ഥികൾ ഈ ദുരിതം നേരിടാൻ തുടങ്ങിയിട്ട്.

ക്ലാസുകളും ചോദ്യപേപ്പറുകളും തമിഴില്‍ ഇല്ല;നിരവധി  വിദ്യാര്‍ത്ഥികള്‍ തോറ്റു,സർക്കാർ ഇടപെടണമെന്നാവശ്യം
രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

വിദ്യാർത്ഥികളുടെ ദുരവസ്ഥയും സ്കൂളുകളുടെ വിജയശതമാനവും കണക്കിലെടുത്ത് എല്ലാ വർഷവും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെന്നാണ് സ്കൂൾ അധികാരികൾ പറയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിയും, മുഖ്യമന്ത്രിയും ഉടൻ ഇടപെടണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. സർക്കാരിൻ്റെ ഭാഗത്ത് നിന്നോ വിദ്യാഭ്യാസ വകുപ്പിൽ നിന്നോ ചെറിയൊരു ഇടപെൽ വന്നാൽ ഗുണം ഉണ്ടാവുക ഈ വിദ്യാർത്ഥികൾക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനാണെന്നും നാം എല്ലാം കേരളീയരാണെന്ന ചിന്തയിൽ ഇവരേയും ചേർത്ത് പിടിച്ചെ മതിയാവൂ എന്നും എസ് സി, എസ് ടി കമ്മീഷൻ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജൻ പുലിക്കോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com