മലപ്പുറത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

വേങ്ങര ഊരകത്ത് ബൈക്ക് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. അതേസമയം വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവ് മരിച്ചു
മലപ്പുറത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് വ്യത്യസ്ത വാഹന അപകടത്തില്‍ ഒരേദിവസം രണ്ട് മരണം. വേങ്ങര ഊരകത്ത് ബൈക്ക് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് അപകടത്തില്‍ മണി പറമ്പത്ത് ആയിഷാബിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ആണ് അപകടമുണ്ടായത്. ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് ബൈക്കില്‍ വരുമ്പോഴായിരുന്നു അപകടം. കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ആയിഷാബി മരിച്ചത്. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയാണ് ഭര്‍ത്താവ്.

വെന്നിയൂരില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വേങ്ങര കൂരിയാട് കെ നസീല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വെന്നിയുര്‍ മോഡേണ്‍ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

പരീക്ഷ കഴിഞ്ഞ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയില്‍ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com