പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ യുവതിക്ക് വന്‍ തുക നഷ്ടമായി

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ യുവതിക്ക് വന്‍ തുക നഷ്ടമായി

നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്

കണ്ണൂര്‍: ടെലഗ്രാമില്‍ ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന പരസ്യം കണ്ട് പണം കൈമാറിയ കണ്ണപുരം സ്വദേശിയായ യുവതിക്ക് 1,65,000 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയര്‍ന്ന ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് പല കാരണങ്ങള്‍ പറഞ്ഞ് പണം നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ തുടക്കത്തില്‍ നല്‍കിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പുകാര്‍ ചോദിക്കുന്ന പണം നല്‍കുന്നു. പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലര്‍ക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഈ രീതിയിലാണ് കണ്ണപുരം സ്വദേശിനിയും വഞ്ചിയതായത്. ആദ്യമൊക്കെ ലാഭ വിഹിതം എന്ന രീതിയില്‍ പണം ലഭിച്ചു. എന്നാല്‍, പിന്നീട് നിക്ഷേപിച്ച മുതലടക്കം 1,65,000 രൂപ നഷ്ടമായതായി ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

മറ്റൊരു പരാതിയില്‍ വ്യാജ ഹോട്ടല്‍ റൂം ബുക്കിംഗ് വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്ത വളപട്ടണം സ്വദേശിക്ക് 7431 രൂപയും നഷ്ടമായി. വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്യുകയും. അതില്‍ കണ്ട ലിങ്കില്‍ പ്രവേശിച്ച് പണമടയ്ക്കുകയുമായിരുന്നു. ശേഷം ഹോട്ടലില്‍ ചെന്നപ്പോള്‍ അവര്‍ക്ക് പെയ്‌മെന്റ് ലഭിച്ചില്ലെന്നു പറഞ്ഞ് റൂം നല്‍കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ യുവതിക്ക് വന്‍ തുക നഷ്ടമായി
വിവാഹനിശ്ചയം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു; പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറില്‍ നിന്ന് വിളിച്ച് ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ, ലിങ്കില്‍ കയറാന്‍ ആവശ്യപ്പടുകയോ ചെയ്താല്‍ പൂര്‍ണമായും നിരസിക്കുക. വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം കൈമാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയും പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാന്‍ പരമാവധി ശ്രമിക്കണമെന്ന് പൊലീസ് അറിയിച്ചു.

logo
Reporter Live
www.reporterlive.com