ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്ഷം കഠിന തടവും പിഴയും

2021ല് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്

ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്ഷം കഠിന തടവും പിഴയും
dot image

കോഴിക്കോട്: ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്ഷം കഠിന തടവും 6000 രൂപ പിഴയും. കോഴിക്കോട് ബാലുശ്ശേരി പൂനത്ത് എളേങ്ങള് വീട്ടില് മുഹമ്മദിനാ(49)ണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ശിക്ഷ വിധിച്ചത്.

2021ല് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് വന്ന പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭയന്ന കുട്ടി ഉടന് തന്നെ വിവരം അച്ഛമ്മയോട് പറയുകയും പൊലീസില് വിവരം അറിയിക്കുകയുമായിരുന്നു.

dot image
To advertise here,contact us
dot image