സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ര്‍​വ​കാ​ല റെക്കോ​ര്‍​ഡിൽ

ചൊ​വ്വാ​ഴ്ച​ത്തെ ഉ​പ​യോ​ഗം 106.88 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി ഉ​യ​ര്‍​ന്നു
സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ര്‍​വ​കാ​ല റെക്കോ​ര്‍​ഡിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂടിയതോടെ വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും സ​ര്‍​വ​കാ​ല റെക്കോ​ര്‍​ഡി​ല്‍. ചൊ​വ്വാ​ഴ്ച​ത്തെ ഉ​പ​യോ​ഗം 106.88 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി ഉ​യ​ര്‍​ന്നു. രാ​വി​ല​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യും റെക്കോ​ര്‍​ഡിട്ടു. തി​ങ്ക​ളാ​ഴ്ച​യും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ റെക്കോ​ര്‍​ഡ് വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 104.82 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു അ​ന്ന​ത്തെ ഉ​പ​യോ​ഗം. ചൊ​വ്വാ​ഴ്ച രാ​വി​ല​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത 4028 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന ആ​വ​ശ്യ​ക​ത​യാ​ണി​ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com