'ബിജെപി-ആര്‍എസ്എസ് സംവിധാനത്തിനെതിരെ വോട്ട് ചെയ്യുക';മത്സരിക്കാനില്ലെന്ന് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് മണ്ഡലം തലത്തില്‍ പ്രചരണം നടത്തുമെന്നും പ്രഖ്യാപിച്ചു.
'ബിജെപി-ആര്‍എസ്എസ് സംവിധാനത്തിനെതിരെ വോട്ട് ചെയ്യുക';മത്സരിക്കാനില്ലെന്ന് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍. ഇത്തവണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും പാര്‍ട്ടി അറിയിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് മണ്ഡലം തലത്തില്‍ പ്രചരണം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഫാസിസ്റ്റുകളായ ബിജെപി-ആര്‍എസ്എസ് സംവിധാനത്തിനെതിരെയുള്ള വോട്ടുകള്‍ വിഭജിക്കാതിരിക്കുന്നതിന് വേണ്ടി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്ന് സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി ജെ ജെയിംസ് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുകയോ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുകയോ ചെയ്യില്ല. ബിജെപിയും സഖ്യകക്ഷികളും വീണ്ടും അധികാരത്തിലേക്ക് വരുന്നതിന് തടയുന്നതിന് വേണ്ടി ഒരുമിക്കണമെന്ന് എല്ലാ ജനാധിപത്യ മതേതരത്വ ശക്തികളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com