പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങളില്‍ ദ്രാ​വ​കം ഒ​ഴി​ച്ച സം​ഭ​വം; രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പൊ​ലീ​സ്

11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്.
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങളില്‍ ദ്രാ​വ​കം ഒ​ഴി​ച്ച സം​ഭ​വം; രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പൊ​ലീ​സ്

ക​ണ്ണൂ​ർ: പ‌​യ്യാ​മ്പ​ല​ത്ത് സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ ദ്രാ​വ​കം ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പൊ​ലീ​സ്. ബീ​ച്ചി​ൽ കു​പ്പി പെ​റു​ക്കി വി​ൽ​ക്കു​ന്ന​യാ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ ത​ന്ന​ട സ്വ​ദേ​ശി​യാ​ണ് പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. സോ​ഫ്റ്റ് ഡ്രി​ങ്ക് പോ​ലെ​യു​ള്ള പാ​നീ​യ​മാ​ണ് സിപിഐഎം നേ​താ​ക്ക​ളു​ടെ സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ൽ ഒ​ഴി​ച്ച​തെ​ന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കേ​സി​ൽ അ​റ​സ്റ്റ് ഇ​ന്നു​ണ്ടാ​യേ​ക്കും. ഇന്നലെയാണ് ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ ദ്രാവകം ഒഴിച്ച നിലയിലാണ് കാണുന്നത്. 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്.

കണ്ണൂര്‍ സിറ്റി എസിപി സിബി ടോം, ടൗണ്‍ സിഐ സുരേഷ് ബാബു കെ സി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. ഇന്നലെ രാത്രി സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പയ്യാമ്പലത്തും സമീപപ്രദേശത്തുമുള്ള നാല്‍പ്പതോളം സിസിടിവി ക്യാമറകളില്‍ നിന്നും ശേഖരിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com