'ഞാനെടുത്തത് ശരിയായ തീരുമാനം, മുമ്പത്തേക്കാളും സന്തോഷവതി'; പത്മജ വേണുഗോപാല്‍

'ഞാനെടുത്തത് ശരിയായ തീരുമാനം, മുമ്പത്തേക്കാളും സന്തോഷവതി'; പത്മജ വേണുഗോപാല്‍

അഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു. സന്തോഷം വര്‍ദ്ധിച്ചിരിക്കുന്നു.

തൃശൂര്‍: അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ശരിയായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ മുമ്പത്തേക്കാള്‍ സന്തോഷവതിയാണെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്. ഇന്ന് ഞാന്‍ മുമ്പത്തേക്കാളും സന്തോഷവതിയും, എന്നെപ്പറ്റി അഭിമാനം തോന്നുന്ന വ്യക്തിയുമാണ്. എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകര്‍ ഉള്ള ഒരു പാര്‍ട്ടിയിലാണ് ഇന്ന് ഞാന്‍. എനിക്കിപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു.

അഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു. സന്തോഷം വര്‍ദ്ധിച്ചിരിക്കുന്നു. ഞാനെടുത്ത തീരുമാനത്തില്‍ പൂര്‍ണ്ണ തൃപ്തയാണ് ഞാന്‍ ഇന്ന്, പത്മജ കുറിച്ചു. ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് സ്വപ്നലോകം പോലെയാണെന്ന് പത്മജ നേരത്തേ പറഞ്ഞിരുന്നു. ലീഡര്‍ഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചത്. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നും പത്മജ പറഞ്ഞിരുന്നു. സഹോദരന്‍ കെ മുരളീധരനോട് തനിക്ക് വ്യക്തിപരമായി യാതൊരു കുഴപ്പവുമില്ല. പക്ഷേ താന്‍ ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കില്ല എന്നും പത്മജ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com