സിപിഐഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന മുംതാസ് ബീഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി അംഗത്വം നല്‍കി മുംതാസ് ബീഗത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
സിപിഐഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന മുംതാസ് ബീഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

ആലപ്പുഴ: സിപിഐഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം മുംതാസ് ബീഗം പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി അംഗത്വം നല്‍കി മുംതാസ് ബീഗത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.

പേരാവൂരില്‍ നിന്നും ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങരിയിലേക്ക് താമസം മാറിയ മുംതാസ് ബീഗത്തിന് ആലപ്പുഴയില്‍ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. ആലപ്പുഴ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com