തിരുവനന്തപുരത്ത് സിപിഐ ലക്ഷ്യം വയ്ക്കുന്നത് എന്നെ, അവരുടെ പ്രചാരണം എനിക്കെതിരെ മാത്രം ; ശശി തരൂർ

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആദ്യം കണ്ണാടിയിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കണമെന്ന് സിപിഐ നേതൃത്വം പരിഹസിച്ചിരുന്നു
തിരുവനന്തപുരത്ത് സിപിഐ ലക്ഷ്യം വയ്ക്കുന്നത് എന്നെ, അവരുടെ പ്രചാരണം എനിക്കെതിരെ മാത്രം ; ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ സിപിഐ ലക്ഷ്യം വയ്ക്കുന്നത് തന്നെയാണെന്നും തിരുവനന്തപുരത്ത് സിപിഐ പ്രചാരണം നടത്തുന്നത് തന്നെ ഇല്ലാതാക്കാൻ ആണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ സിപിഐ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. വയനാട്ടിൽ രാഹുൽ ​ഗാന്ധി മത്സരിക്കുന്നതിനെ സിപിഐ എതിർക്കുന്നത് അവരുടെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ആദ്യം കണ്ണാടിയിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കണമെന്ന് സിപിഐ നേതൃത്വം പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് ശശി തരൂരിൻ്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com