മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം, വീട് പൊളിച്ചല്ല കയറിയിരിക്കുന്നത്, സ്ഥിരീകരിച്ച് പൊലീസ്

വസ്തുക്കൾ കൈമാറാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന
മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം, വീട് പൊളിച്ചല്ല കയറിയിരിക്കുന്നത്, സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് ചില വസ്തുക്കൾ മോഷണം പോയിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ ആർ റസ്റ്റം. വസ്തുക്കൾ കൈമാറാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് പരിശോധന. വീട് പൊളിച്ചല്ല കയറിയിരിക്കുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു. മോൺസൺ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകൻ മനസ് മോൺസണ്‍ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

താൻ അന്വേഷിക്കുന്നതിന് മുൻപേ കൈക്കൂലി തന്നു എന്നാണ് ആരോപണം. പോക്സോ കേസിലെ ഇരയ്ക്ക് പരാതിക്കാരാണ് പണം നൽകിയത്. 10 കോടി മോൻസണ് നൽകി എന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ ബാങ്ക് രേഖയിൽ രണ്ട് കോടി മാത്രമാണ് നൽകിയിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ സഹോദരന് 5 ലക്ഷം രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. മോൻസൻ 7.90 കോടി രൂപ ഹവാല വഴി നൽകി എന്ന് സെൻട്രൽ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഉടൻ റിപ്പോർട്ട്‌ നൽകും. ഇരയുടെ സഹോദരനെ സ്വാധീനിക്കാൻ ശ്രമിച്ചത് താൻ ചോദ്യം ചെയ്തു. ഇതെല്ലാമാണ് തനിക്ക് എതിരെയുള്ള കള്ളപരാതിയുടെ കാരണമെന്നും റസ്റ്റം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com