തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കോൺഗ്രസ് വിടുന്നത് ഉണ്ണിത്താനാകും: പത്മജ വേണുഗോപാൽ

പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ കാശുവാങ്ങിയെന്ന വാദം തെറ്റാണെന്ന വിഡി സതീശന്റെ ആരോപണത്തിലും പത്മജ പ്രതികരിച്ചു
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കോൺഗ്രസ് വിടുന്നത് ഉണ്ണിത്താനാകും: പത്മജ വേണുഗോപാൽ

കാസർകോട്: യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പത്മജ വേണുഗോപാൽ രംഗത്ത്‌. രാജ്‌മോഹൻ ഉണ്ണിത്താൻ ആരൊക്കെയായി ചർച്ച നടത്തി എന്ന് തനിക്കറിയാമെന്ന് പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതെല്ലാം പുറത്തു പറയുമെന്നും അവർ വ്യക്തമാക്കി. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കോൺഗ്രസ് വിടുന്നത് ഉണ്ണിത്താനാകും. തന്റെ ചെറുപ്പം മുതലേ വീട്ടിൽ വരുന്ന ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.

ഇപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ കറുത്ത കുറി കാണുന്നില്ല. കാസർകോട് എത്തിയപ്പോൾ പേരും മാറ്റിയെന്നാണ് കേട്ടതെന്നും അവർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറാൻ കാശുവാങ്ങിയെന്ന വാദം തെറ്റാണെന്ന വിഡി സതീശന്റെ ആരോപണത്തിലും പത്മജ പ്രതികരിച്ചു. അദ്ദേഹമൊക്കെ കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമേ വായ തുറക്കാറുള്ളൂവെന്നായിരുന്നു അവരുടെ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com