ജെഡിഎസ് തർക്കം തീരുന്നില്ല; അധ്യക്ഷ സ്ഥാനത്തുനിന്ന് മാത്യു ടി തോമസിനെ നീക്കിയെന്ന് സി കെ നാണു

മാത്യു ടി തോമസിനെയും കൃഷ്ണൻകുട്ടിയേയും മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകു‌മെന്ന് സി കെ നാണു
ജെഡിഎസ് തർക്കം തീരുന്നില്ല; അധ്യക്ഷ സ്ഥാനത്തുനിന്ന് മാത്യു ടി തോമസിനെ നീക്കിയെന്ന് സി കെ നാണു

തിരുവനന്തപുരം: ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ നീക്കം ചെയ്തതായി സി കെ നാണു. മാത്യു ടി തോമസിനെയും കൃഷ്ണൻകുട്ടിയേയും മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകു‌മെന്നും സി കെ നാണു അറിയിച്ചു. കേന്ദ്ര നേതൃത്വവുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ജനതാദൾ എസ് - കേരള ഘടകം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാണു വിഭാ​ഗത്തിന്റെ നീക്കം.

കേന്ദ്ര നേതൃത്വവുമായുളള രാഷ്ട്രീയമായ എല്ലാ ബന്ധവും വിഛേദിക്കാനും അവിടെ നിന്നുളള നിർദ്ദേശങ്ങൾ പാലിക്കേണ്ടെന്നും തീരുമാനമുണ്ട്. സി കെ നാണുവിൻെറ നേതൃത്വത്തിൽ നിലവിൽ വന്ന സംവിധാനത്തോടും സഹകരിക്കില്ല. പക്ഷെ സ്വതന്ത്ര ഘടകമായി പ്രവർത്തിക്കുമെന്ന് ആവർത്തിക്കുമ്പോഴും നിലവിലുളള ചിഹ്നത്തിൻെറയും, കൊടിയുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ ചിഹ്നവും കൊടിയും പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജെഡിഎസ് തർക്കം തീരുന്നില്ല; അധ്യക്ഷ സ്ഥാനത്തുനിന്ന് മാത്യു ടി തോമസിനെ നീക്കിയെന്ന് സി കെ നാണു
ജെഡിഎസ് കേരള ഘടകം ഒറ്റയ്ക്ക് നിൽക്കും; ചിഹ്നം, കൊടി തീരുമാനമായില്ല

2006ൽ ഇതേ സാഹചര്യമുണ്ടായിരുന്നപ്പോൾ ചിഹ്നത്തിലും കൊടിയിലും മാറ്റമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ ജെഡിഎസ്- ബിജെപി സഹകരണം ഉളളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്. അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റിൽ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com