കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിച്ചു; യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടിവടി ഉപയോ​ഗിച്ച് അടിക്കുകയായിരുന്നു യുവമോർച്ച പ്രവർത്തകർ.
കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിച്ചു; യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാട്ടുന്നതിനിടെ യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാ​ഗങ്ങളും റോഡിൽ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. കടപ്പാക്കടയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ യുവമോർച്ച പ്രവർത്തകർ കരിങ്കൊടിക്കാണിച്ചു. തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടിവടി ഉപയോ​ഗിച്ച് അടിക്കുകയായിരുന്നു യുവമോർച്ച പ്രവർത്തകർ.

നവകേരള സദസ് ബസ്സിന് നേരെ ഇന്ന് രാവിലെ ചിന്നക്കട ജെറോം നഗറിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയിരുന്നു. പെപ്പർ സ്പ്രേ അടിച്ചാണ് യൂത്ത് കോൺ​ഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. വടിയും തടിക്കഷ്ണവും കൊണ്ട് ഡിവൈഎഫ്ഐക്കാർ നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.

കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിച്ചു; യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം; ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആവശ്യം

സം​ഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലെ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസിനി‍ൻ്റെ അടിയിലാണ് പരിക്കേറ്റതെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാ​ദം. എന്നാൽ പൊലീസ് ഇത് തള്ളുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com