വാട്സാപ്പിൽ‌ അശ്ലീല സന്ദേശം അയച്ച് പ്രവാസിയായ മലപ്പുറം സ്വദേശി; പൊലീസിൽ പരാതി നൽകി അരിതാ ബാബു

ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു പറഞ്ഞു.
വാട്സാപ്പിൽ‌ അശ്ലീല സന്ദേശം അയച്ച്  പ്രവാസിയായ മലപ്പുറം സ്വദേശി; പൊലീസിൽ പരാതി നൽകി അരിതാ ബാബു

ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല സന്ദേശം അയച്ച ആൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബു പൊലീസിൽ പരാതി നൽകി. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെയാണ് അരിതയുടെ പരാതി. ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു പറഞ്ഞു.

കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് അരിത പരാതി നൽകിയത്. വിദേശ നമ്പരിൽ നിന്ന് ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ ഷെയർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഖത്തറിൽ ആണെന്ന് കണ്ടെത്തിയത്.

വാട്സാപ്പിൽ‌ അശ്ലീല സന്ദേശം അയച്ച്  പ്രവാസിയായ മലപ്പുറം സ്വദേശി; പൊലീസിൽ പരാതി നൽകി അരിതാ ബാബു
ഗവർണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

അരിതയുടെ സുഹൃത്തുക്കൾ ഇയാളെ നേരിട്ട് ബന്ധപ്പെട്ടു. തുടർന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചു. എന്നാൽ, ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാബാബു പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com