റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ആലോചനകൾ തുടങ്ങിയെന്ന് മന്ത്രി ആൻ്റണി രാജു

'ചില മുൻ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിൻ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്'
റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ആലോചനകൾ തുടങ്ങിയെന്ന് മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം: തുടർച്ചയായ നിയമനലംഘന നടത്തിയതിന് റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാൻ സാധ്യത. ഇതിനായുള്ള ആലോചനകൾ തുടങ്ങിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു റിപ്പോർട്ടറിനോട് പറഞ്ഞു. ചില മുൻ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിൻ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവർ ആശയക്കുഴപ്പത്തിലായത്. എന്നാൽ സർക്കാർ നിലപാട് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ

ചില മുൻ ന്യായാധിപന്മാർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ 'റോബിൻ' ചെയ്യുന്നത് ശരിയാണ് നിയമലംഘനമല്ല സർക്കാർ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞു. അപ്പോഴാണ് അവർ ആശയക്കുഴപ്പത്തിലായത്. ഇത്തരം രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ട് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി. സർക്കാർ നിയമപരമായിട്ടേ മുന്നോട്ട് പോകൂ. തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാൽ പെർമിറ്റ് ഉൾപ്പടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന.

റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ആലോചനകൾ തുടങ്ങിയെന്ന് മന്ത്രി ആൻ്റണി രാജു
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ല: ഹൈക്കോടതി

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആ‍ർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാം.

ഹർജിക്കാർ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി. റോബിൻ ബസ് ഉൾപ്പടെയുള്ള ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ ചട്ടം ലംഘിച്ചാൽ നടപടി സ്വീകരിക്കാൻ സർക്കാരിന് കരുത്ത് പകരുന്നതായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com