ബാങ്കില്‍ നിന്നും ജപ്തി ഭീഷണി; കണ്ണൂരില്‍ ക്ഷീര കർഷകന്‍ ജീവനൊടുക്കി

ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് വിവരം
ബാങ്കില്‍ നിന്നും ജപ്തി ഭീഷണി; 
കണ്ണൂരില്‍ ക്ഷീര കർഷകന്‍ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂർ കൊളക്കാട്ടിൽ ക്ഷീര കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രാജാമുടി സ്വദേശി എം ആർ ആൽബർട്ട് ആണ് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബാങ്കില്‍ നിന്നും ജപ്തി ഭീഷണി; 
കണ്ണൂരില്‍ ക്ഷീര കർഷകന്‍ ജീവനൊടുക്കി
വയോധികയുടെ മുറിവില്‍ പുഴുവരിച്ച നിലയില്‍; ഊരിന് പുറത്തെത്തിക്കാന്‍ കളക്ടറുടെ നിര്‍ദേശം

പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയി തിരിച്ചെത്തിയ ഭാര്യ വത്സയാണ് ആൽബർട്ടിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്തു.

ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു ആൽബർട്ടെന്ന് കുടുംബവും ആരോപിക്കുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം.

കുടുംബശ്രീയില്‍ നിന്ന് ലോൺ എടുത്ത് തിരിച്ചടവിന് ശ്രമിച്ചിരുന്നു. എന്നാൽ, ലോൺ ലഭിക്കാത്തതിനാൽ തിരിച്ചടവ് നടന്നില്ല. 25 വർഷത്തോളം ക്ഷീരസഹകരണ സംഘം പ്രസിഡൻറ് ആയിരുന്നു ആൽബർട്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com