'വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല; കോടതിയിൽ പോയി അനുമതി വാങ്ങണം': റോബിൻ ബസിനെതിരെ ഗണേഷ് കുമാർ

'സർവീസിന് അനുമതിയുണ്ടെങ്കിൽ ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണം'

dot image

കൊല്ലം: റോബിൻ ബസിനെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത്. സർവീസിന് അനുമതിയുണ്ടെങ്കിൽ ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണം. അങ്ങനെയെങ്കിൽ ആരും ചോദിക്കാൻ വരില്ല. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമലംഘനം നടത്തിയത് കൊണ്ടാണ് തമിഴ്നാട്ടിലും റോബിൻ ബസിന് ഫൈൻ ഈടാക്കിയതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സർവീസ് നടത്തിയ റോബിന് ബസിനെ കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കോയമ്പത്തൂർ വെസ്റ്റ് ആർടിഒയാണ് ബസ് പിടിച്ചെടുത്തത്. ശേഷം യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് മാറ്റി. ബസ് ഉടമ, യാത്രക്കാർ എന്നിവരുമായി ഗാന്ധിപുരം ആർടിഒ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് മാറ്റി തമിഴ്നാട് സർക്കാർ

കേരള സർക്കാരുമായി ആലോചിച്ച ശേഷം പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച ശേഷം മാത്രമേ ബസ് വിട്ട് നൽകൂവെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ പറഞ്ഞു. കേരളത്തിന്റെ സമ്മർദ്ദമാണ് ബസ് കസ്റ്റഡിയിലെടുക്കാൻ കാരണമെന്നും എന്ത് പ്രതിസന്ധി വന്നാലും സർവീസുമായി മുന്നോട്ട് പോകുമെന്നും ബസ് ഉടമ റോബിൻ ഗിരീഷ് കഴിഞ്ഞ ദിവസം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us