ധൂര്‍ത്തടിച്ച് നടത്തുന്ന സദസ്സ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി

ഇടതുഭരണം നടത്തുന്ന ജനവിരുദ്ധചെയ്തികള്‍ മറച്ചുവെക്കാനാണെന്ന് നവകേരള സദസ്സുകള്‍ നടത്തുന്നതെന്നും ജില്ലാ കമ്മറ്റി ആരോപിച്ചു.
ധൂര്‍ത്തടിച്ച് നടത്തുന്ന സദസ്സ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി

മലപ്പുറം: കോടികള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിപടയും നടത്തുന്ന നവകേരള സദസ് സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാകമ്മറ്റി. സംസ്ഥാന ഖജനാവ് കാലിയാക്കി, ജനക്ഷേമ പദ്ധതികളെല്ലാം നിര്‍ത്തലാക്കിയും പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കിയും ഇടതുഭരണം നടത്തുന്ന ജനവിരുദ്ധചെയ്തികള്‍ മറച്ചുവെക്കാനാണെന്ന് നവകേരള സദസ്സുകള്‍ നടത്തുന്നതെന്നും ജില്ലാ കമ്മറ്റി ആരോപിച്ചു.

ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടി നിയോജകമണ്ഡലം തലങ്ങളില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസുകള്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ വഴിക്കടവില്‍ നിന്നാരംഭിക്കുന്ന യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ യൂത്ത് മാര്‍ച്ച് വിജയിപ്പിക്കാനാവശ്യമായ ഇടപെടല്‍ നടത്താനും യോഗത്തില്‍ തീരുമാനമുണ്ടായി.

യോഗത്തില്‍ അഷ്‌റഫ് കോക്കൂര്‍ അദ്ധ്യക്ഷനായി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ, എം എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശേരി, കുഞ്ഞാപ്പു ഹാജി, ഇസ്മായില്‍ മൂത്തേടം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com