നവകേരള സദസ്സ്; കാസർകോട്ടെ 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്
നവകേരള സദസ്സ്; കാസർകോട്ടെ 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ

കാസർകോട്: നവകേരള സദസ്സ് രണ്ടാം ദിനം പിന്നിടുന്നത് കാസർകോട്ടെ 4 മണ്ഡലങ്ങളാണ്. നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്നും അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്. നവകേരള യാത്രയുമായി എത്തുന്ന മുഖ്യമന്ത്രിയും സംഘവും റിപ്പോർട്ടർ ടിവി ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിൽ അടിയന്തര ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

കാസർകോട് മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

01. 2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളജ് നിർമാണം പൂർത്തിയായില്ല

02. ഫാർമസിസ്റ്റില്ലാതെ ആയുഷ് പ്രൈമറി സെന്റർ

03. ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

04. പ്ലസ് ടുവിന് സീറ്റ് ക്ഷാമം. അധ്യാപക നിയമനങ്ങളുമില്ല

05. കാറടുക്ക, കുമ്പടാജേ പഞ്ചായത്തുകളിൽ വന്യജീവി ആക്രമണം

06. 100 കോടി വകയിരുത്തിയ ചെർക്കള -ജാൽസൂർ റോഡ് പണിതില്ല

07. ഇഴഞ്ഞുനീങ്ങി ഉക്കിനടുക്ക - കല്ലെടുക്ക റോഡ് നിർമാണം

08. വ്യവസായ സംരംഭങ്ങൾ ഒന്നും മണ്ഡലത്തിലില്ല

09. കേരള ഇലക്ട്രിക്കൽ ലൈഡിൽ പുതിയ പദ്ധതികളില്ല

10. മാലിന്യം നിക്ഷേപിക്കാൻ പ്രത്യേകം സംവിധാനങ്ങളില്ല

ഉദുമ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

01. ഇഴഞ്ഞുനീങ്ങി പെരിയ എയർ സ്ട്രിപ്പ്

02. ബഡ്സ് സ്കൂളുകളിൽ തെറാപ്പിസ്റ്റുകളില്ല

03. സ്കൂളുകളിൽ അധ്യാപക നിയമനങ്ങൾ നടക്കുന്നില്ല

04. വാഗ്ദാനത്തിലൊതുങ്ങി പള്ളിക്കര ടൂറിസം സ്റ്റേഷൻ

05. ഉദ്ഘാടനം കാത്ത് പള്ളിക്കര ഹോമിയോ ഡിസ്പെൻസറി

06. കിടത്തി ചികിത്സയില്ലാത്ത ബേഡകം CHC

07. ജെന്മയിൽ കടലെടുത്ത വീടുകൾക്ക് പകരം സംവിധാനമില്ല

08. ഉദുമ ഗവ. കോളജിൽ ആവശ്യത്തിന് കോഴ്സുകളില്ല

09. മാലിന്യനിക്ഷേപ കേന്ദ്രമായി പള്ളിക്കരയിലെ ചേറ്റുകുണ്ട്

10. മുളിയാറിൽ ജൽജീവൻ മിഷൻ പൂർണമാക്കണം

കാഞ്ഞങ്ങാട് മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

01. ഫയർഫോഴ്സ് എത്താത്ത ബിരിക്കുളം മലയോര മേഖല

02. കടലാസിൽ ഒതുങ്ങിയ പുതിയ കോട്ട - കോട്ടച്ചേരി ആകാശപാത

03. ഉപയോഗശൂന്യമായി ചെമ്മട്ടം വയലിലെ സയൻസ് പാർക്ക്

04. വികസനത്തിന് പൊളിച്ചിട്ട് പണിതീരാതെ നീലേശ്വരം ബസ് സ്റ്റാൻഡ്

05. ടാർ ചെയ്യാതെ കാഞ്ഞങ്ങാട് - പാണത്തൂർ പാത

06. വെള്ളരിക്കുണ്ട് താലൂക്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

07. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല

08. ജില്ലാ ആശുപത്രിയിൽ ഭിന്നശേഷിക്കാർക്ക് ലിഫ്റ്റില്ല

09. ഇരിയയിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമായില്ല

10.ആർടിഒ ടെസ്‌റ്റിങ്ങ് ഗ്രൗണ്ടിൽ സ്ത്രീകൾക്ക് ശുചിമുറിയില്ല. വാഹനസൗകര്യവും

തൃക്കരിപ്പൂർ മണ്ഡലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സംഘത്തിനും മുന്നിൽ റിപ്പോർട്ടർ ടി വി ചൂണ്ടിക്കാണിക്കുന്ന അടിയന്തിരമായി പരിഹരിക്കേണ്ട 10 പരാതികൾ

01. തൃക്കരിപ്പൂർ താലൂക്ക് പ്രഖ്യാപനത്തിലൊതുങ്ങി

02. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ വികസനം

03. തകർന്നുവീണ വലിയപറമ്പയിലെ തൂക്കുപാലം

04. തങ്കയം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല

05. ബ്ലോക്ക് പഞ്ചായത്ത് ഇപ്പോഴും നീലേശ്വരത്ത്

06. സബ് ട്രഷറി പ്രഖ്യാപനം ചുവപ്പുനാടയിൽ

07. ബീരിച്ചേരി,വെള്ളാപ്പ് മേൽപ്പാലത്തിന് സ്ഥലമേറ്റെടുത്തില്ല

08. വലിയപറമ്പ പഞ്ചായത്തിൽ ടൂറിസം സാധ്യതകൾ

09. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സയില്ല

10. വെള്ളാപ്പ് ജംഗ്ഷനിൽ ഭീഷണിയായി കൂറ്റൻ ഗർത്തം

Related Stories

No stories found.
logo
Reporter Live
www.reporterlive.com