വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; അന്വേഷണം തുടങ്ങി പൊലീസ്, പ്രതിരോധത്തിലായി കോൺ​ഗ്രസ് നേതൃത്വം

വിഷയം സിപിഎമ്മും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; അന്വേഷണം തുടങ്ങി പൊലീസ്, പ്രതിരോധത്തിലായി കോൺ​ഗ്രസ് നേതൃത്വം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം വിഷയം സിപിഎമ്മും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; അന്വേഷണം തുടങ്ങി പൊലീസ്, പ്രതിരോധത്തിലായി കോൺ​ഗ്രസ് നേതൃത്വം
വ്യാജ തിരിച്ചറിയൽ കാർഡ്; രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പ് ആദ്യം പുറത്തുവിട്ടത് റിപ്പോർട്ടർ ടിവി

റിപ്പോർട്ടർ ടിവി പുറത്തുവിട്ട വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വാർത്തയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം. മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ മൊബൈൽ ആപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആപ്പ് നിർമ്മിച്ചത് എവിടെയാണെന്നും എത്ര വ്യാജ കാർഡുകൾ ഉണ്ടാക്കിയെന്നും കണ്ടെത്താനാണ് ശ്രമം.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; അന്വേഷണം തുടങ്ങി പൊലീസ്, പ്രതിരോധത്തിലായി കോൺ​ഗ്രസ് നേതൃത്വം
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; പുതിയ ഭാരവാഹികൾക്ക് ചാർജ് കൈമാറരുതെന്ന് കോടതി

യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കി എന്നാണ് ആരോപണം. ജില്ലാ സംസ്ഥാന നേതാക്കളാണ് ഇത് സംബന്ധിച്ച് എ ഐ സി സി ക്കും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും പരാതി നൽകിയത്. വ്യാജ കാർഡ് നിർമ്മിച്ച ആപ്പ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഡിവൈഎഫ്ഐ നേതാവ് വി കെ സനോജും പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

അതേ സമയം സംഭവം ബിജെപിയും സിപിഎമ്മും രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണമാണ് എതിരാളികൾ ഉയർത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com