വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; 'തെളിവുണ്ടെങ്കിൽ കൈമാറട്ടെ', വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഏതൊരു അന്വേഷണം വേണമെങ്കിലും സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

dot image

കൊച്ചി: യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാര്ഡ് വിവാദത്തില് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല് മാങ്കൂട്ടത്തില്. ആരോപണം ഉന്നയിച്ച കെ സുരേന്ദ്രന്റെ കയ്യില് തെളിവുണ്ടെങ്കിൽ കൈമാറട്ടെയെന്ന് മാങ്കൂട്ടത്തിൽ വെല്ലുവിളിച്ചു. വിഷയത്തിൽ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കെ സുരേന്ദ്രന്റെ പക്കൽ തെളിവുകള് ഉണ്ടെങ്കില് സ്വാധീനമുള്ള ഗവണ്മെൻ്റാണല്ലോ കേന്ദ്രത്തിലുള്ളത്. സുരേന്ദ്രന് ഒക്കെ സാധാരണ കൈരേഖ കാണിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. അതിനപ്പുറം തെളിവുകൾ ഉണ്ടെങ്കില് ഏറ്റവും സ്വാധീനമുള്ള അന്വേഷണ ഏജന്സികള് കേന്ദ്രത്തിലുണ്ട്. രേഖകള് ഇല്ലാതെ പോലും അദ്ദേഹം ഉന്നയിക്കുന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികൾ ഉള്ളപ്പോൾ കയ്യിൽ രേഖകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കൈമാറണം. വിഷയത്തിൽ അന്വേഷണം വരുമ്പോൾ പ്രതിരോധം തീർക്കാൻ ഞങ്ങൾ നിൽക്കില്ല. അത് ഒരു കാലഘട്ടത്തിലും കോൺഗ്രസിൻ്റെ സംസ്കാരം അല്ലല്ലോ' രാഹുൽ മാങ്കൂട്ടത്തിൽ .

ഏതൊരു അന്വേഷണം വേണമെങ്കിലും സ്വാഗതം ചെയ്യും. നൂറ് ശതമാനം അന്വേഷണത്തോട് സഹകരിക്കുമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. വളരെ തയ്യാറെടുപ്പോടുകൂടി കൃത്യമായ ഏജന്സിയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്ഗ്രസിന്റെ അഖിലേന്ത്യ കമ്മിറ്റി തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത്. യൂത്ത് കോണ്ഗ്സ് ദേശീയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കബിളിപ്പിക്കുവാന് അസാധ്യമായിരുന്നുവെന്ന് ഫീല്ഡില് പ്രവര്ത്തിച്ച ഒരാളെന്ന നിലയില് എനിക്ക് ബോധ്യമുണ്ട്. ആരെങ്കിലും അത്തരത്തിലുള്ള ശ്രമങ്ങള് നടത്തിയിട്ടുണ്ടോ അതിനെ പറ്റി ബോധ്യമില്ല, ശ്രമങ്ങള് നടത്തിയിട്ടുണ്ടെങ്കിലും വിഫലമാകുകയും പരാജയപ്പെട്ട് പോവുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഈ തിരഞ്ഞെടുപ്പെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.

ഏതെങ്കിലും വീഡിയോക്കകത്ത് ക്ലാരിറ്റിയുടെ കുറവുണ്ടെങ്കില് പോലും മെമ്പര്ഷിപ്പുകള് റിജക്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഐഡി പ്രൂഫ് വെക്കേണ്ട സാഹചര്യത്തില് ഇതിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോള്, ഫോട്ടോയ്ക്ക് ക്ലാരിറ്റി കുറവുണ്ടാകുമ്പോള് പോലും മെമ്പര് ഷിപ്പ് റിജെക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കുന്ന സമയത്ത് പിഴവ് സംഭവിച്ചാൽ മെമ്പര്ഷിപ്പ് റിജക്ട് ചെയ്യപ്പെടും. അങ്ങേയറ്റം സുതാര്യമായ പ്രക്രിയയായിരുന്നു യൂത്ത് കോണ്ഗ്രസിന്റെ സംഘടനാ പ്രവര്ത്തനത്തിനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതെന്ന് മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസിന് പ്രത്യേകിച്ച് ആധികാരിക ചുമതലകള് ഇല്ല. തിരഞ്ഞെടുപ്പ് വളരെ സുധാര്യമായി നടത്തിക്കൊണ്ടിരിക്കുന്ന അഖിലേന്ത്യ യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയേയും ഏല്പ്പിച്ചിരിക്കുന്ന ഏറ്റവും ശാസ്ത്രീയമായി പ്രവര്ത്തിക്കുന്ന ഏജന്സിയുമാണ്. ആരെങ്കിലും ശ്രമങ്ങള് നടത്തിയിട്ടുണ്ടെങ്കില് വിപലമാക്കാന് പര്യാപ്തമായ സിസ്റ്റമായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനകത്തുണ്ടായിരുന്നത്. ഈ പരാതികളെ പറ്റി ധാരണതനിക്ക് ഇല്ല. പരാതികള് സംസ്ഥാന കമ്മിറ്റിയ്ക്കല്ല തരുന്നത്. ഇപ്പോഴും ഇലക്ഷന് കമ്മിറ്റിയ്ക്കാണ്. സ്വാഭാവികമായും ഇത്തരം പരാതികള് എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനാണ് കൊടുക്കുക. ഇത്തരത്തിൽ കബിളിപ്പിക്കാൻ ശ്രമങ്ങള് നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല. നടന്നിട്ടുണ്ടെങ്കില് തെറ്റാണെന്ന കാര്യത്തില് ആര്ക്കും രണ്ടാമതൊരു അഭിപ്രായം ഇല്ലല്ലോയെന്നും മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

യൂത്ത് കോണ്ഗ്രസ് വ്യാജ തിരിച്ചറിയല് കാര്ഡ് നിര്മ്മാണം; ഡിജിപിക്ക് പരാതി നല്കി ബിജെപി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us