യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വിജയം; കണ്ണൂരിൽ ലോക്സഭാ സീറ്റിനായി അവകാശമുന്നയിച്ച് എ ​ഗ്രൂപ്പ്

കെ സി വേണുഗോപാലിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും നേരിൽ കാണാനാണ് എ ഗ്രൂപ്പ് തീരുമാനം
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വിജയം; കണ്ണൂരിൽ ലോക്സഭാ സീറ്റിനായി അവകാശമുന്നയിച്ച് എ ​ഗ്രൂപ്പ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ അട്ടിമറി വിജയം നേടിയതിന് പിന്നാലെ ലോക്സഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് എ ഗ്രൂപ്പ് രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെപിസിസി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എ ​ഗ്രൂപ്പ് നേതൃത്വത്തോട് ആവശ്യപ്പെടും.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വിജയം; കണ്ണൂരിൽ ലോക്സഭാ സീറ്റിനായി അവകാശമുന്നയിച്ച് എ ​ഗ്രൂപ്പ്
രാഹുൽ മാങ്കൂട്ടത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

കണ്ണൂർ ലോക്സഭാ സീറ്റിൽ അവകാശം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും നേരിൽ കാണാനാണ് എ ഗ്രൂപ്പ് തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആവശ്യം നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും. എം എം ഹസനും ബെന്നി ബെഹനാനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജില്ലയിലെ എ ഗ്രൂപ്പിന്റെ ആവശ്യത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം.

ആലപ്പുഴയും കണ്ണൂരുമൊഴികെ മറ്റെല്ലായിടത്തും സ്ഥാനാർത്ഥിയെ സംബന്ധിച്ച് യുഡിഎഫിൽ ഏകദേശ ധാരണയായിട്ടുണ്ട്. കണ്ണൂരിൽ കെ സുധാകരൻ മാറിയാൽ കെ ജയന്തിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചന. എന്നാൽ ജില്ലയിൽ ശക്തി തെളിയിച്ച സാഹചര്യത്തിൽ എ ഗ്രൂപ്പ് മുഹമ്മദ് ബ്ലാത്തൂരിനായി സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com