
പാലക്കാട്: സ്വകാര്യ ബസ്സിന്റെ വാതിലിനിടയില്പ്പെട്ട് വിദ്യാര്ത്ഥിയുടെ കൈയൊടിഞ്ഞു. ബസ് ജീവനക്കാരന് അശ്രദ്ധയോടെ വാതിലടച്ചതാണ് അപകടമുണ്ടാക്കിയതെന്ന് വിദ്യാര്ത്ഥി ആരോപിക്കുന്നു. പാലക്കാട് ബിഇഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിക്കാണ് പരിക്കേറ്റത്.
ബസ്സില് പൂര്ണമായും കയറും മുമ്പേ ജീവനക്കാരന് വാതിലടച്ചെന്ന് പരിക്കേറ്റ വിദ്യാര്ത്ഥി റിപ്പോര്ട്ടറിനോട് പറഞ്ഞു. സംഭവത്തില് വിദ്യാര്ത്ഥിയുടെ മാതാപിതാക്കള് പൊലീസില് പരാതി നല്കി.