കൈക്കൂലി ആരോപണത്തിൽ പൊലീസിൽ പരാതി നൽകി, അഖിൽ മാത്യു ബന്ധുവല്ലെന്നും വീണാ ജോർജ്

സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്ന് ആരോഗ്യമന്ത്രി
കൈക്കൂലി ആരോപണത്തിൽ പൊലീസിൽ പരാതി നൽകി, അഖിൽ മാത്യു ബന്ധുവല്ലെന്നും വീണാ ജോർജ്

കണ്ണൂർ: സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. പരാതി ലഭിച്ച ഉടൻ ആരോപണ വിധേയനായ സ്റ്റാഫിനോട് വിശദീകരണം തേടി. ഇയാളുടെ വിശദീകരണം ലഭിച്ച ഉടൻ പരാതിയടക്കം പൊലീസിന് കൈമാറി. സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

സെപ്റ്റംബർ 13നാണ് പരാതി ലഭിക്കുന്നത്. അപ്പോൾ നിപ വൈറസ് ബാധയുടെ സാഹചര്യമായതിനാൽ കോഴിക്കോടായിരുന്നു. സെപ്റ്റംബർ 23ാം തിയതി അന്വേഷിക്കണമെന്ന് തന്റെ പ്രൈവറ്റ് സെക്രട്ടറി പൊലീസിൽ ആവശ്യപ്പെട്ടു. പണം വാങ്ങിയെന്ന് പറയുന്നയാൾ തട്ടിപ്പിന്റെ പേരിൽ പാർട്ടി പുറത്താക്കിയയാളാണ്. ഇയാൾ ഇപ്പോഴും തട്ടിപ്പ് നടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും ശാസ്ത്രീയ പരിശോധന നടത്തി പരാതിയുടെ സത്യം പുറത്തുകൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ല. മാത്രമല്ല, ഇങ്ങനെ ഉള്ള തട്ടിപ്പിൽ പെടരുതെന്നും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തന്റെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നിട്ടില്ല. ആരോപണവിധേയനായ അഖിൽ മാത്യു തന്റെ ബന്ധുവല്ല. ഓഫീസിൽ നിന്ന് ഇമെയിൽ പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതിക്കാരന്‍. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

താല്‍ക്കാലിക നിയമനത്തിന് അഞ്ച് ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ചാണ്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി. നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ് സമീപിച്ചത്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com