'പട്ടികജാതി,വര്ഗ പ്രദേശങ്ങളെ കോളനികള് എന്ന് വിളിക്കാതെ സദ്ഗ്രാമങ്ങള് എന്നാക്കണം'; നജീബ് കാന്തപുരം

കോളനി എന്ന പദം സര്ക്കാര് രേഖകളില് നിന്നു മാറ്റാന് നടപടിയെടുക്കണമെന്നും നിവേദനത്തില് ആവശ്യപ്പെട്ടു.

dot image

പെരിന്തല്മണ്ണ: പട്ടികജാതി, വര്ഗ വിഭാഗങ്ങള് താമസിക്കുന്ന പ്രദേശങ്ങളെ കോളനികള് എന്ന് വിളിക്കുന്നതിന് പകരം സദ്ഗ്രാമങ്ങള് എന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎല്എ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പട്ടികജാതി-വര്ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് എംഎല്എ കൈമാറി.

ചരിത്രപരമായ കാരണങ്ങളാല് സാമൂഹിക ഉച്ചനീചത്വങ്ങള്ക്ക് വിധേയമായി മാറ്റിനിര്ത്തപ്പെട്ട പട്ടികജാതി, വര്ഗ വിഭാഗങ്ങള് താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികള് എന്നു വിശേഷിപ്പിക്കുന്നത് ആധുനികസമൂഹത്തിന് ചേര്ന്നതല്ലെന്ന് നിവേദനത്തില് പറഞ്ഞു.

കോളനികള് എന്ന പേരു തന്നെ ആക്ഷേപമായി ഉപയോഗിക്കപ്പെടുകയും ഇവിടെ കഴിയുന്ന മനുഷ്യരെ അധമരായി കാണുന്ന പ്രവണത വര്ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇവയെ സദ്ഗ്രാമങ്ങള് എന്ന് പുനര്നാമകരണം ചെയ്യുന്നത് ഗുണകരമാകുമെന്നും നിവേദനത്തില് പറയുന്നു. കോളനി എന്ന പദം സര്ക്കാര് രേഖകളില് നിന്നു മാറ്റാന് നടപടിയെടുക്കണമെന്നും നിവേദനത്തില് ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image