'ചാണ്ടി ഉമ്മനൊപ്പം ബിജെപി കൗണ്‍സിലര്‍ മാത്രമല്ല, സിപിഐഎം നേതാവുമുണ്ട്'; രാഹുല്‍ മാങ്കൂട്ടത്തില്‍

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ പരിഹസിച്ചു
'ചാണ്ടി ഉമ്മനൊപ്പം ബിജെപി കൗണ്‍സിലര്‍ മാത്രമല്ല, സിപിഐഎം നേതാവുമുണ്ട്'; രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനോടൊപ്പം ക്ഷേത്ര ദര്‍ശനത്തില്‍ ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആശാനാഥും പങ്കെടുത്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ചാണ്ടി ഉമ്മന്‍ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരിടത്ത് ആശാ ജി നാഥും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രം ചൂണ്ടികാട്ടി സിപിഐഎം പ്രവര്‍ത്തകര്‍ യുഡിഎഫിന്റെ ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുല്‍ രംഗത്തെത്തിയത്.

സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗമായ സൂര്യ എസ് പ്രേമും സമാന ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് സിപിഐഎം പ്രചാരണമെന്ന് രാഹുല്‍ പറയുന്നു. ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ പരിഹസിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

''ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ,

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്.'

എന്ന CPMകാരുടെ പ്രചാരണം കണ്ടു.

'BJP യുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെ' എന്നതാണ് ചോദ്യം ....

ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവര്‍ മുഴുവന്‍ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്‍ക്കുന്നത് CPMന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വെച്ച് നോക്കുമ്പോള്‍ അത് അപ്പോള്‍ CPMന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....

Related Stories

No stories found.
logo
Reporter Live
www.reporterlive.com