'കാപ്പന്‍ പറഞ്ഞാല്‍ പറഞ്ഞതാ'; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 105 സീറ്റെന്ന് പുതിയ പ്രവചനം

ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 105 മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നാണ് കാപ്പന്റെ പുതിയ പ്രവചനം.
'കാപ്പന്‍ പറഞ്ഞാല്‍ പറഞ്ഞതാ'; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 105 സീറ്റെന്ന് പുതിയ പ്രവചനം

പാലാ: തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ താരമാണ് പാലാ എംഎൽഎ മാണി സി കാപ്പന്‍. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ 15,000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. അന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ശരിയായി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000ല്‍ കുറയില്ലെന്ന് പ്രചാരണ സമയത്ത് അദ്ദേഹം പൊതുയോ​ഗത്തിൽ പറഞ്ഞിരുന്നു, അതും ഫലിച്ചു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 30000ല്‍ കൂടുതലായിരിക്കുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തില്‍ കാപ്പന്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പായി മണര്‍കാട് നടന്ന പൊതുസമ്മേളനത്തില്‍ കാപ്പന്‍ തന്നെ അത് തിരുത്തി. 35,000-നും 40,000-നും ഇടയിലാകും ഭൂരിപക്ഷമെന്നായിരുന്നു അന്ന് പ്രവചിച്ചത്. ഫലം വന്നപ്പോൾ അതും ശരിയായി, 37719 വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ വിജയിച്ചു.

ഇപ്പോഴിതാ പുതിയ പ്രവചനം നടത്തിയിരിക്കുകയാണ് കാപ്പൻ. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 105 മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നാണ് കാപ്പന്റെ പുതിയ പ്രവചനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com