റൂപർട്ട് മർഡോക്കിന് അഞ്ചാം വിവാഹം; 93-ാം വയസിൽ വധുവായെത്തിയത് മോളിക്യുലാർ ബയോളജിസ്റ്റ്

ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു
റൂപർട്ട് മർഡോക്കിന് അഞ്ചാം വിവാഹം; 93-ാം വയസിൽ വധുവായെത്തിയത് മോളിക്യുലാർ ബയോളജിസ്റ്റ്

ന്യൂയോർക്ക്: മാധ്യമ മുതലാളി റൂപർട്ട് മർഡോക്ക് 93-ാം വയസ്സിൽ അഞ്ചാം തവണ വിവാഹിതനായി. വിരമിച്ച മോളിക്യുലാർ ബയോളജിസ്റ്റായ കാമുകി എലീന സുക്കോവയെയാണ് അദ്ദേഹം കല്യാണം കഴിച്ചത്. മർഡോക്കിൻ്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. യുഎസ് ഫുട്ബോൾ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമ റോബർട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെർഗും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

1956-ൽ ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡൻ്റായ പട്രീഷ്യ ബുക്കറുമായായിരുന്നു റൂപർട്ട് മർഡോക്കിന്റെ ആദ്യ വിവാഹം കഴിച്ചത്. 1960-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013-ൽ ഇവരുമായും വേർ പിരിഞ്ഞു. 2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും വേർപിരിഞ്ഞു. മർഡോക്കിന് ആറ് മക്കളുണ്ട്. ഓസ്‌ട്രേലിയൻ വംശജനായ മർഡോക്കിൻ്റേതാണ് ദി വാൾ സ്ട്രീറ്റ് ജേണൽ, ഫോക്‌സ് ന്യൂസ് തുടങ്ങിയവ. ഫോർബ്‌സ് പ്രകാരം മർഡോക്കിന് 20 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com