അജ്ഞാത ആകാശ പേടകങ്ങളെ കുറിച്ച് പഠിക്കാൻ ജപ്പാൻ; പ്രത്യേക സംഘം

ചൊവ്വാഴ്ച്ച പാർലമെൻ്റിൽ നടന്ന തയ്യാറെടുപ്പ് യോഗത്തിന് ശേഷം ജൂൺ 6ന് ഗ്രൂപ്പ് സ്ഥാപക പൊതുയോഗം നടത്തുമെന്ന് പാർലമെന്ററി കമ്മറ്റി അറിയിച്ചു
അജ്ഞാത ആകാശ പേടകങ്ങളെ കുറിച്ച് പഠിക്കാൻ ജപ്പാൻ; പ്രത്യേക സംഘം

ടോക്കിയോ: അജ്ഞാതമായ ആകാശ പേടകങ്ങളെ കുറിച്ചുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പാർലമെന്ററി ഗ്രൂപ്പ് രൂപീകരിച്ച് ജപ്പാൻ. വിഷയത്തിൽ താല്പര്യമുള്ള വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മറ്റി രൂപീകരിച്ചിട്ടുള്ളത്. ജപ്പാനിലുടനീളം ആകാശത്ത് ദൃശ്യമാകുന്ന ഇത്തരം അജ്ഞാത കാഴ്ച്ചകളെ നിരീക്ഷിക്കുകയും പഠനം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അപൂർവമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചില വസ്തുക്കളും സംഭവങ്ങളും പൊതുജനങ്ങളിൽ ജിജ്ഞാസയും സുരക്ഷാ ആശങ്കകളും ഉണ്ടാക്കുന്നുവെന്നും ഇതിൽ പരിഹാരം കാണേണ്ടത് ഭരണ സംവിധാനങ്ങളുടെ ചുമതലയാണെന്നും പാർലമെന്ററി ഗ്രൂപ്പ് ലീഡർ കൂടിയായ ടാരോ യമാഡ പറഞ്ഞു.

ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ശാസ്ത്രീയ അടിത്തറയിലായിരിക്കുമെന്നും പ്രകൃതിയുടെ വിവിധ പ്രതിഭാസങ്ങളുടെ പഠനത്തിന് ഊന്നൽ നൽകുമെന്നും യമാഡ പറഞ്ഞു. ചൊവ്വാഴ്ച്ച പാർലമെൻ്റിൽ നടന്ന തയ്യാറെടുപ്പ് യോഗത്തിന് ശേഷം ജൂൺ 6ന് ഗ്രൂപ്പ് സ്ഥാപക പൊതുയോഗം നടത്തുമെന്ന് പാർലമെന്ററി കമ്മറ്റി അറിയിച്ചു.

അജ്ഞാത ആകാശ പേടകങ്ങളെ കുറിച്ച് പഠിക്കാൻ ജപ്പാൻ; പ്രത്യേക സംഘം
അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന; വിന്യസിച്ചത് അത്യാധുനിക ജെ-20 സ്റ്റെൽത്ത് ഫൈറ്റർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com