'ഇലോണ്‍ മസ്‌ക്' പറഞ്ഞു, ഐ ലവ് യു... യുവതിക്ക് നഷ്ട്ടമായത് 42 ലക്ഷം

യുവതിയെ സമ്പന്നയാക്കാമെന്നായിരുന്നു വാഗ്ദ്ധാനം
'ഇലോണ്‍ മസ്‌ക്' പറഞ്ഞു, 
ഐ ലവ് യു... 
യുവതിക്ക് നഷ്ട്ടമായത് 42 ലക്ഷം

സിയോള്‍: ഇലോണ്‍ മസ്‌ക് പ്രണയം തുറന്നു പറഞ്ഞപ്പോള്‍ യുവതിക്ക് നഷ്ടമായത് 42 ലക്ഷം രൂപ. കൃത്രിമ നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇലോണ്‍ മസ്‌കിന്റെ ഡീപ് ഫേക് വീഡിയോ ഉപയോഗിച്ച് സൈബര്‍ കുറ്റവാളിയാണ് യുവതിയുടെ പണം അപഹരിച്ചത്. ദക്ഷിണ കൊറിയക്കാരിയായ ജിയോങ് ജി സണിനാണ് പണം നഷ്ട്ടമായത്. സൈബര്‍ കുറ്റവാളി ഇലോണ്‍ മസ്‌കിന്റെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയെ പിന്തുടരുകയാണ് ആദ്യം ചെയ്തത്. ഇതില്‍ യുവതി സംശയം പ്രകടിപ്പിച്ചതോടെ വ്യാജ ഇലോണ്‍ തന്റെ ജോലി സ്ഥലത്തെ ചിത്രങ്ങള്‍ പങ്കുവെക്കുകയും തന്റെ കുട്ടികളെ കുറിച്ച് യുവതിയോട് ഏറെനേരം സംസാരിക്കുകയും ചെയ്തു.

തന്റെ ആരാധകരുമായി ഇടക്കിടക്ക് സംസാരിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും യുവതിയെ അറിയിച്ചു. കൂടാതെ ജോലി സ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡും യുവതിക്ക് അയച്ചുകൊടുത്തു. യുവതിയുടെ സംശയം പൂര്‍ണ്ണമായും മാറാന്‍ ഡീപ് ഫേക് ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്തു. ഇതോടെ ഇവരുടെ സംശയം പൂര്‍ണ്ണമായും നീങ്ങി. മുമ്പ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും യുവതിയുമായി പങ്കുവെച്ചു. ടെസ്‌ല ഗിഗാഫാക്ടറി നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ദക്ഷിണ കൊറിയയെന്നും യുവതിയെ ധരിപ്പിച്ചു.

പിന്നീട് തട്ടിപ്പുകാരന്‍ യുവതിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. യുവതിയെ സമ്പന്നയാക്കാമെന്നായിരുന്നു വാഗ്ദ്ധാനം. പണം ഒരു കമ്പനിയില്‍ നിക്ഷേപിക്കാമെന്നായിരുന്നു യുവതിക്ക് നല്‍കിയ ഉറപ്പ്. 'ഞാന്‍ കാരണം എന്റെ ആരാധകര്‍ സമ്പന്നരാകുമ്പോള്‍ എനിക്ക് സന്തോഷമാകും' എന്നതായിരുന്നു വ്യാജന്റെ വെളിപ്പെടുത്തലെന്നും യുവതി പറഞ്ഞു. ഇതോടെ മുഴുവന്‍ പണവും നഷ്ട്ടമായി.

എഐ നിര്‍മിത ഡീപ് ഫേക്ക് വിഡിയോകള്‍ കാരണം വഞ്ചിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ് കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്ന വ്യാജ വീഡിയോ വൈറലായിരുന്നു. വിഷയത്തില്‍ അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയതും ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com