ഭാര്യ ബുഷ്‌റ ബീബിയെ ജയിലിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു; ആരോപണവുമായി ഇമ്രാൻ ഖാൻ

ജഡ്ജി നാസിർ ജാവേദ് റാണയോടായിരുന്നു വെളിപ്പെടുത്തൽ
ഭാര്യ ബുഷ്‌റ ബീബിയെ ജയിലിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു; ആരോപണവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: തൻ്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ ബുഷ്‌റ ബീബിയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയിൽ വച്ചായിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 190 മില്യൺ പൗണ്ടിന്റെ തോഷഖാന അഴിമതിക്കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തൽ.

ജഡ്ജി നാസിർ ജാവേദ് റാണയോടായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. അഡിയാല ജയിലിലാണ് ഇമ്രാൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ബുഷ്‌റയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുഷ്റ ബീവിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടർമാരെ വിശ്വാസമില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com