'ബിജെപിക്ക് എന്തുവില കൊടുത്തും അധികാരം നിലനിർത്തണം, ഹിന്ദുവുമായി ഒരു ബന്ധവുമില്ല': രാഹുൽ ഗാന്ധി

'ബിജെപി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവുമായി ബന്ധമുള്ള ഒന്നുമില്ലെന്ന് പറയാൻ കഴിയും'
'ബിജെപിക്ക് എന്തുവില കൊടുത്തും അധികാരം നിലനിർത്തണം, ഹിന്ദുവുമായി ഒരു ബന്ധവുമില്ല': രാഹുൽ ഗാന്ധി

പാരിസ്: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്പിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് വില കൊടുത്തും അധികാരം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ഹിന്ദുവുമായി അവർക്ക് ബന്ധമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

'ഞാൻ ഭഗവദ് ഗീതയും ഉപനിഷത്തുകളും മറ്റ് ഹിന്ദു ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബിജെപി ചെയ്യുന്ന കാര്യങ്ങളിൽ ഹിന്ദുവുമായി ബന്ധമുള്ള ഒന്നുമില്ലെന്ന് എനിക്ക് പറയാൻ കഴിയും. നിങ്ങളെക്കാൾ ദുർബലരായ ആളുകളെ നിങ്ങൾ ഭയപ്പെടുത്തണമെന്നും ഉപദ്രവിക്കണമെന്നും ഞാൻ ഒരു ഹിന്ദു പുസ്തകത്തിലും വായിച്ചിട്ടില്ല, അല്ലെങ്കിൽ ഏതെങ്കിലും പണ്ഡിതനായ ഹിന്ദുവിൽ നിന്ന് കേട്ടിട്ടില്ല. അതിനാൽത്തന്നെ അവർ ഹിന്ദു ദേശീയവാദികളല്ല. അവർക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അവർ എന്ത് വില കൊടുത്തും അധികാരം പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അധികാരം ലഭിക്കാൻ അവർ എന്തും ചെയ്യും', രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവിന് വേണ്ടി പോരാടാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ സംസാരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com