
നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൃതദേഹം മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ സ്ഥലത്ത് തിരച്ചില്‍ നടത്തി മൂന്നാം ദിവസം അസ്ഥികൂടങ്ങള്‍ ലഭിച്ചിരിക്കുകയാണ്. സ്‌പോട്ട് നമ്പര്‍ ആറില്‍ നിന്നാണ് നിര്‍ണായക തെളിവ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരോ പൊലീസോ അന്വേഷിക്കാനോ തെളിയിക്കാനോ വലിയ ആവേശമൊന്നും കാണിക്കാത്ത, ധര്‍മസ്ഥല മൂടിവെച്ചിരുന്ന, കര്‍ണാടകയിലെ മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കാത്ത ഒരു കേസിന് തുമ്പ് ലഭിച്ചിരിക്കുകയാണ്. ഇനി ഇവിടെ സംഭവിക്കേണ്ടത് നീതിയാണ്. ആ നീതി നടപ്പിലാക്കേണ്ടതാകട്ടെ അവിടെ ഇപ്പോള്‍ നിശബ്ദമായിരിക്കുന്ന ഭരണകൂടവും.
Content Highlights: Partial skeleton remains found in dharmasthala