
May 19, 2025
07:29 AM
രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ ക്രൈസ്തവര്‍ക്ക് മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സന്ദഭങ്ങള്‍ പലമടങ്ങായി വര്‍ധിക്കുകയാണ്. സുരേഷ് ഗോപിയുടെ പാര്‍ട്ടിയിലെ പല നേതാക്കള്‍ തന്നെയും ക്രൈസ്തവര്‍ക്കെതിരെ പ്രകോപനപരമായ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. അപ്പോഴും ക്രൈസ്തവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയും, അതേസമയം അവര്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങളെ കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുക തന്നെയാണ് ബിജെപി. സുരേഷ് ഗോപി പറഞ്ഞത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്നില്ല, ക്രൈസ്തവര്‍ക്ക് നേരെ അങ്ങോട്ട് എന്നത് മാത്രമാണ് ഈ രാജ്യത്ത് നടക്കുന്നത്.
Content Highlights: Suresh Gopi and Jabalpur remarks