
ഡൽഹി: ഏകദിന ലോകകപ്പിന് സമാപനമായിരിക്കുന്നു. ഫൈനലിൽ ഹൃദയഭേദകമായ തോൽവിയാണ് ഇന്ത്യ നേരിട്ടത്. തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചുവന്ന ഇന്ത്യ ഫൈനലിൽ പരാജയമറിഞ്ഞു. 2003ലെ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് മറുപടി നൽകാനും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആറ് വിക്കറ്റിന് ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.
ഇന്ത്യൻ താരങ്ങൾക്ക് മാത്രമില്ല രാജ്യമെങ്ങും തോൽവിയിൽ കടുത്ത നിരാശയിലാണ്. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ ഒരു കുഞ്ഞ് ആരാധകന്റെ സങ്കടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നത്. ഇന്ത്യയുടെ തോൽവിയിൽ കുഞ്ഞാരാധകൻ പൊട്ടിക്കരയുകയാണ്. കുട്ടിയുടെ അമ്മ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും ഒപ്പമുണ്ട്.
മുമ്പ് മത്സരത്തിനിടെ കുട്ടി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇന്ത്യൻ താരങ്ങൾ ഫോറും സിക്സും നേടുവാനായിരുന്നു കുഞ്ഞ് ആരാധകന്റെ പ്രാർത്ഥന.