ലോകകപ്പ് ഫൈനലിൽ ടോസ് ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

സെമി ഫൈനൽ കളിച്ച ടീമുകൾക്ക് ഇരു ടീമുകളും മാറ്റം വരുത്തിയില്ല.
ലോകകപ്പ് ഫൈനലിൽ ടോസ് ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനയച്ചു. ടോസ് ലഭിച്ചിട്ടും ഫീൽഡിം​ഗ് തിരഞ്ഞെടുത്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം ഞെട്ടിച്ചു. ഇന്ത്യ മൂന്നാം ലോക കിരീടവും ഓസ്ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. സെമി ഫൈനൽ കളിച്ച ടീമുകൾക്ക് ഇരു ടീമുകളും മാറ്റം വരുത്തിയില്ല.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com