
പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിവിധ അറബ് രാഷ്ട്രങ്ങൾ. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാജ്യങ്ങൾ തയ്യാറാകണമെന്നും സംയമനം പാലിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സംഭവവികാസങ്ങള്‍ യുഎഇ സസൂക്ഷ്മം നിരീക്ഷിച്ച് വരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംയമനത്തിനും വിവേകത്തിനും മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന രീതിയില്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം.
മേഖലയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും യുഎഇ അഭ്യര്‍ഥിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഖത്തറും സൗദിയും അടക്കമുളള രാജ്യങ്ങളും ശക്തമായ ഇടപെടലുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: UAE, Qatar and Saudi Arabia have expressed deep concern over Pak-Afg Conflict