ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്ക് വിലക്കേർപ്പെടുത്തി

നിക്ഷേപം സ്വീകരിക്കുക, വായ്പാ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്ക് വിലക്കേർപ്പെടുത്തി
dot image

ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ, എച്ച്ഡിഎഫ്സി ബാങ്ക് ശാഖയ്ക്ക് ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി വിലക്കേർപ്പെടുത്തി. സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ള ഒരുതരം ബോണ്ട് യുഎഇയിലെ ഇടപാടുകാർക്ക് വിറ്റതിനെ തുടർന്നാണ് നടപടി. ഈ മാസം 26 മുതൽ പ്രാബല്യത്തിൽ വന്ന വിലക്ക് പ്രകാരം, പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും സാമ്പത്തിക ഉപദേശം നൽകുന്നതിനും ബാങ്കിന് കഴിയില്ല.

നിക്ഷേപം സ്വീകരിക്കുക, വായ്പാ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ നിലവിൽ അക്കൗണ്ടുള്ള ഇടപാടുകാർക്ക് സേവനം തുടരാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

Content Highlights: HDFC Bank Dubai branch barred from onboarding new clients until further notice

dot image
To advertise here,contact us
dot image