അടുക്കളയിൽനിന്ന് കണ്ടെത്തിയത് ചെറിയ പ്രാണികളെ;അബുദബിയിൽ ഭക്ഷ്യസുരക്ഷാ ലംഘനം,റെസ്റ്റോറൻ്റ് പൂട്ടിച്ചു

അബുദബിയിലെ 'ദേസി പാക് പഞ്ചാബ്' എന്ന റെസ്റ്റോറന്റാണ് അധികൃതര്‍ അടച്ചുപൂട്ടിച്ചത്.
അടുക്കളയിൽനിന്ന് കണ്ടെത്തിയത് ചെറിയ പ്രാണികളെ;അബുദബിയിൽ ഭക്ഷ്യസുരക്ഷാ ലംഘനം,റെസ്റ്റോറൻ്റ് പൂട്ടിച്ചു

അബുദബി: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അബുദബിയില്‍ ഭക്ഷണ ശാല അടച്ചുപൂട്ടിച്ചതായി അധികൃതര്‍ അറിയിച്ചു.അബുദബിയിലെ 'ദേസി പാക് പഞ്ചാബ്' എന്ന റെസ്റ്റോറന്റാണ് അധികൃതര്‍ അടച്ചുപൂട്ടിച്ചത്.

ഭക്ഷണശാലയിലെ അടുക്കയില്‍ നിന്ന് ചെറിയ പ്രാണികളെ കണ്ടെത്തി, മോശം ശുചിത്വം തുടങ്ങിയ വീഴ്ചകളെ തുടര്‍ന്നാണ് നടപടി. അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) പുറപ്പെടുവിച്ച നിർദേശം അനുസരിച്ച് മോശം വായുസഞ്ചാരം ഒരു പ്രശ്നമാണെന്ന് കണ്ടെത്തി.

അടുക്കളയിൽനിന്ന് കണ്ടെത്തിയത് ചെറിയ പ്രാണികളെ;അബുദബിയിൽ ഭക്ഷ്യസുരക്ഷാ ലംഘനം,റെസ്റ്റോറൻ്റ് പൂട്ടിച്ചു
ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ട്; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

'ദേസി പാക് പഞ്ചാബ്' നിയമം ലംഘനം ആവർത്തിക്കുന്നതായി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതുവരെ ഭക്ഷണ ശാല അടച്ചിടണമെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ 800555 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com