ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായ് ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്
ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായ് ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

ദുബായ്: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായിലെ ചില ബീച്ചുകളില്‍ പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രം. എമിറേറ്റിലെ എട്ട് ബീച്ചുകളിലാണ് പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. ഖോർ അൽ-മംസാർ ബീച്ച്, കോർണിഷ് അൽ-മംസാർ, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി ബീക്ക് എന്നീ ബീച്ചുകളിൽ ബെലിപെരുന്നാൾ അവധി ദിവസങ്ങളിൽ കുടുംബങ്ങൾക്ക് മാത്രം പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളിൽ ദുബായ് ബീച്ച് ആസ്വദിക്കാനാകുമെന്നും ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ഈ ദിവസങ്ങളിൽ ബീച്ച് സുരക്ഷ വർധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി 140 അം​ഗ സുരക്ഷ ആൻഡ് റെസ്ക്യൂ ടീമിനെ അനുവദിക്കും. 65 ഫീൽഡ് കൺട്രോൾ ടീം ബീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

രാജ്യത്ത് ഇന്നാണ് ദുൽ ഹിജ്ജ ഒന്ന്. അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com