യുഎഇ ദേശീയ ദിനം; ഷാർജയിലെ 475 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്

മോചിതരായ തടവുകാര്‍ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
യുഎഇ ദേശീയ ദിനം; ഷാർജയിലെ 475 തടവുകാരെ  മോചിപ്പിക്കാൻ ഉത്തരവ്

അബുദബി: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജയിലെ 475 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മോചിതരായ തടവുകാര്‍ എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. അജ്മാൻ 143, ഫുജൈറ 113, റാസൽഖൈമ 442 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടിട്ടുണ്ട്.

യുഎഇ ദേശീയ ദിനം; ഷാർജയിലെ 475 തടവുകാരെ  മോചിപ്പിക്കാൻ ഉത്തരവ്
യുഎഇ ദേശീയ ദിനം; ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളില്‍ ഇളവ്

ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയദിനം. ദേശീയദിനത്തോടനുബന്ധിച്ച് നിരവധി ഇളവുകളാണ് രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ഏർപ്പെടുത്തിയിരിക്കുന്നത്. ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്കും ഇളവുണ്ടാകും. റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com