
ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ച് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 100 കിലോമീറ്ററില് നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര് 20 മുതല് നടപ്പാക്കുമെന്ന് അധികൃതര് അറിയിച്ചു. ലംഘിച്ചാൽ 3000 ദിര്ഹം വരെ പിഴ ഈടാക്കുമെന്ന് ആര്ടിഎ ഓര്മ്മിപ്പിച്ചു.
അല് ഗര്ഹൂദ് പാലത്തിൻ്റേയും ഷാർജയുടേയും ഇടയിലുള്ള അല് ഇത്താദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി ബാധകമാകുക. ഗതാഗതം സുഗമമാക്കാൻ ആർടിഎയും ദുബായ് പൊലീസും ചേർന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. റോഡ് വേഗത അനുസരിച്ച് മാത്രമേ ഡ്രെെവർമാർ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ.